പ്ലാനിങ് ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേട് കേസില്‍ പി.എസ്.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 58 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടത് ഗുരുതര വീഴ്ചയാണെന്നും ഇത് അഴിമതിയല്ലേയെന്നും കോടതി ചോദിച്ചു. സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.